kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

vijay yesudas - mathalathen malaralle كلمات أغنية

Loading...

മാതളത്തേൻ അലരല്ലേ.
മുല്ല മലരല്ലേ.
മെല്ലെ മെല്ലെ വാടി വീഴല്ലേ…

മാൻ മിഴികൾ നിറയല്ലേ.
വാക്കു തളരല്ലേ.
മോഹ മുള്ളു കൊണ്ട് നീറല്ലേ…
മാതളത്തേൻ അലരല്ലേ.
മുല്ല മലരല്ലേ.
മെല്ലെ മെല്ലെ വാടി വീഴല്ലേ…

വാനവിൽ .
ചില്ലയിൽ.
പൊൻകിനാ.
ചോലയിൽ…
ഹോ. പീലി നീർത്തുന്നു വീണ്ടും.
സ്നേഹവാസന്ത രാവിൽ…
താരിളം….
പൂക്കളായി….
വേണ്ടുവോളം ചിരിക്കാൻ.
ഉള്ളിനുള്ളം നിറയ്ക്കാൻ…
മാതളത്തേൻ അലരല്ലേ.
മുല്ല മലരല്ലേ.
മെല്ലെ മെല്ലെ വാടി വീഴല്ലേ…

താരമായി.
പൂത്തിടാം.
തൂവലായി…
പാറിടാം…
ഹേ. മാമരങ്ങൾക്ക് മീതേ.
വാർമയൂഖങ്ങളാകാം.
കാലമാം.
പാതയിൽ.
കൂട്ടു കൂടാനൊരുങ്ങാം.
കൂടു തേടാൻ തുടങ്ങാം.
മാതളത്തേൻ അലരല്ലേ.
മുല്ല മലരല്ലേ.
മെല്ലെ മെല്ലെ വാടി വീഴല്ലേ…
മാൻ മിഴികൾ നിറയല്ലേ.
വാക്കു തളരല്ലേ.
മോഹ മുള്ളു കൊണ്ട് നീറല്ലേ…

كلمات أغنية عشوائية

كلمات الأغنية الشائعة حالياً

Loading...