kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

street academics - palakkadan dystopia - mounabhanjanam كلمات الأغنية

Loading...

[verse 1]
ഉറഞ്ഞ കാലുകൾ അനങ്ങിടാൻ മടിച്ച ദേഹം
മനസ്സതിൻ്റെ യുക്തിയോതി വേഗം ഓടിടേണം
അരണ്ട വെട്ടമിരുളിൽ നിന്നുയർന്ന് വന്ന രുപം
പരിചിതം എനിക്കതിൻ മുഖം അതിൻ്റെ ദേഹം

പുഞ്ചിരിക്ക് പിറകിലായ് ഒളിച്ച് വച്ച ക്രോധം
ഇരഞ്ഞ് പൊന്തും രക്തവേഗം, ഇതെൻ്റെ അശ്വമേധം
നിനക്ക് മാത്രമായ് ഞാൻ നെയ്തെടുത്ത വായ്ത്താളം
എൻറെ യുദ്ധകാഹളം, ഉണർന്നൊരഗ്നി പർവ്വതം

മനസ്സതിൻ വെളിച്ചം, നിലച്ചതിൻ അമർഷം
അടക്കുവാൻ ഇരുട്ടതിൻ തലക്കടിച്ച് വീഴ്തി
കറുപ്പതിൻ കരൾ കടിച്ച് ഞാൻ വലിച്ച് കീറി
അതിൻ നിണത്തിലായ് കുളിച്ചതെൻ്റെ കാവ്യനീതി

കിതപ്പ് മാറ്റുവാൻ നിലത്ത് ഞാൻ തകർന്നിരിക്കെ
ഇളിച്ച്കൊണ്ട് വെക്കം പാഞ്ഞ് വന്ന് അതെൻ്റെടുക്കെ
തടുക്കുവാൻ പതുക്കെ കയ്യുയർത്തുവാൻ ശ്രമിക്കെ
നടുക്കിടുന്നൊൊരൊറ്റ ചോദ്യം എയ്തതെൻ്റെ നേർക്കെ

[verse 2]
പിടിച്ച പാട്ടുകൾ ഉടച്ചെടുത്തടുപ്പിൽ വക്കും
ഇളിച്ച് കൊണ്ട് ഞാൻ അതിൻ ചിതക്ക് കാവൽ നിൽക്കും
കരിഞ്ഞൊരാ കബന്ധത്തെ കനൽ നിലച്ചപാടെ
പുറത്തെടുത്ത് ഞാൻ പതുക്കെയായ് ചവച്ചിറക്കും

തികട്ടി വന്നിടുന്ന വാക്ക് ഇടക്ക് ഛർദ്ദിക്കും
മർദ്ദിച്ചരച്ചെൻ ബീറ്റിൻ അച്ചിൽ ഞാൻ നിറച്ച് വക്കും
ഉറച്ചിടെ കുറച്ച്, ചീറലും നിറച്ച് വച്ച്
അറച്ചിടാതെ നിൻ പടിക്കലായിറക്കി വക്കും

ഭ്രാന്തനോ ബ്രഹ്മമോ, കാഫ്കയിട്ട ബൂട്ടിൻ ചോട്ടിൽ
പെട്ട പാവം കൂറയോ, കല്ലുരുട്ടും സിസ്സിഫസോ …
ചത്തൊരീശ്വരൻ്റെ ചാവ് ചോറ് തിന്നുവാൻ
പറന്ന് വന്ന് തമ്മിൽ തല്ലി കൊത്തി ചത്ത കാക്കയോ

[verse 3]
വെറുപ്പതിന്നെ എൻ്റെ കരളിലെരിയും ചൂളയിൽ ഉരുക്കും
മിടിക്കുവാൻ മറന്ന ഹൃത്തിൻ പൊത്തിൽ ഞാൻ നിറക്കും
അതിൻ തണുപ്പതിൽ ഉറഞ്ഞ പാടെ ഞാൻ അടർത്തും
മരിച്ചനിൻ പ്രതീക്ഷതൻ ശവത്തിൽ കെട്ടി മുക്കും

മുറുക്കിടുന്നു നെഞ്ചിടിപ്പതിൻ്റെ താളം, എൻ്റെ
കണ്ണുകളിൽ നിറയും അന്ധകാരമതിൻ കറമാത്രം
ഇതേത് ലോകം? പതിയെ തിരികെ വന്ന ബോധം എൻ്റെ മിഴിയിൽ നിറയും ശോകം പിന്നെ മോഹഭംഗം തീർത്ത ക്രോധം

തലക്ക് പിന്നിലേക്ക് കൈ നിവർത്തി
ഇരുട്ടിൽ തപ്പി തടഞ്ഞ് ഫോണെൻ കൈയ്യിൽ കിട്ടി
ഉടഞ്ഞ സ്ക്രീനിൽ വിരലമർത്തി
ചില്ലിൽ തട്ടി വിരലിൽ ചോര പൊട്ടി യൊറ്റിടാതെ
അതിനെ വായിലിട്ട് ഞൊട്ടി

തുറന്ന് വന്നൊരാ മുഖങ്ങൾ നിറയും പുസ്തകത്തിൻ മതിലിൽ
നിറങ്ങൾ തീർത്തോരന്ധകാര മറയിൻ പിറകിൽ
കളഞ്ഞ് പോയൊരെൻ്റെ സ്വത്വം എന്ന സത്യം
തിരഞ്ഞ് ഞാൻ അലഞ്ഞിടുന്നപക്വം

كلمات أغنية عشوائية

كلمات الأغاني الشهيرة

Loading...