shreya ghoshal - ജീവാംശമായി (jeevamshamayi) كلمات الأغنية
[verse 1]
ജീവാംശമായി താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ…
[pre-chorus]
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ
കാൽപ്പാടു തേടി അലഞ്ഞു ഞാൻ
ആരാരും കാണാ മനസ്സിൻ
ചിറകിലൊളിച്ച മോഹം
പൊൻപീലിയായി വളർന്നിതാ…
[chorus]
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
വെയിലായ് മിഴിയിൽ തൊടുന്നു പതിവായ്
നിന്നനുരാഗം…
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ
ഈ അനുരാഗം…
[verse 2]
മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ
ദിനം കാത്തുവയ്ക്കാമണയാതെ നിന്നെ ഞാൻ
ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാൻ
ഇഴചേർത്ത് വച്ചിടാം വിലോലമായ്…
[refrain]
ഓരോ രാവും പകലുകളായിതാ…
ഓരോ നോവും മധുരിതമായിതാ
നിറമേഴിൻ ചിരിയോടെ ഒളിമായാ മഴവില്ലായ്
ഇനിയെൻ വാനിൽ തിളങ്ങി നീയേ…
[chorus]
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
വെയിലായ് മിഴിയിൽ തൊടുന്നു പതിവായ്
നിന്നനുരാഗം…
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ
ഈ അനുരാഗം…
[bridge]
ജീവാംശമായി താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
ജനൽപടി മേലെ ചുമരുകളാകെ
വിരലാൽ നിന്നേ എഴുതി…
ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ
നീയാം ഗന്ധം തേടി…
[refrain]
ഓരോ വാക്കിൽ ഒരു നദിയായി നീ
ഓരോ നോക്കിൽ ഒരു നിലവായി നീ
തിര പാടും കടലാകും
തളിരോമൽ മിഴിയാഴം…
തിരയുന്നു എൻ മനസ്സ് മെല്ലെ…
[verse 3]
ജീവാംശമായി താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
തോരാതെ പെയ്തു നീയേ…
[pre-chorus]
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ
കാൽപ്പാടു തേടി അലഞ്ഞു ഞാൻ
ആരാരും കാണാ മനസ്സിൻ
ചിറകിലൊളിച്ച മോഹം
പൊൻപീലിയായി വളർന്നിതാ…
[chorus]
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
വെയിലായ് മിഴിയിൽ തൊടുന്നു പതിവായ്
നിന്നനുരാഗം…
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ
ഈ അനുരാഗം…
كلمات أغنية عشوائية
- gonzaguinha - rapaziada كلمات الأغنية
- lil pump - vroom vroom vroom كلمات الأغنية
- shim - secrets كلمات الأغنية
- matt feller - rough draft كلمات الأغنية
- gonzaguinha - mulher, e daí? كلمات الأغنية
- profjam - à palavra كلمات الأغنية
- gonzaguinha - ocê i eu كلمات الأغنية
- dian marshanda - juragan semen كلمات الأغنية
- morten - palast 21 كلمات الأغنية
- la super corona de rafa becerra - la cama de piedra كلمات الأغنية