kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

parimal shais - swayambhu كلمات الأغنية

Loading...

(യാ.. തിരുമാലിസം.. ബെയ്‌സ് ഡ്രോപ്പിംഗ് ഏലിയൻ)

കാലം കടന്നു പോയി കാൽച്ചുവട്ടിലെ മണ്ണൊലിച്ച പോലെ
വർഷം ഉറഞ്ഞു തുള്ളി വാനവീഥിയിൽ കല്ലെറിഞ്ഞ പോലെ (ഏയ്)
അതുകൊണ്ട് ഞാനിതു പറയുമ്പൊ നിനക്കൊക്കെ തോന്നും ഞാൻ തോന്ന്യവാസി (വാസി)
അരുതരുതാത്തത്ത് ചെയ്തിട്ട് വിലപിക്കും നീയൊക്കെ സാമദ്രോഹി (ദ്രോഹി)
ഭീകരസത്വം ഭൂമിയിലായിരമുണ്ടത്‌ വ്യക്തം
ചിന്തിച്ചു കാടുകയറി ഇനി ഞൊടിയിടയിൽ നീ ഭസ്മം (ഭസ്മം)
ജീർണിച്ച നിയമങ്ങൾ, ഭരണാധികാരി ഉപകരണങ്ങൾ
ഈ വരദാനങ്ങൾ നാം ധൂർത്തടിച്ചു പരമാനന്ദം

സുഖലോലുഭത ഭവന്തു
കർമ്മമാണു നിൻ ജീവിത മന്ത്രം
ധർമമ്മാണു നിൻ ചർമം
ബ്രഹ്മമാണു നിൻ ശാശ്വത മന്ത്രം
കഥനക്കടലിൽ നീരാടും മനുഷ്യന്നെന്തിന് ആഭരണങ്ങൾ
വൈകൃതം ആചാരങ്ങൾ
വൈദ്യുത ജീവിതം ആഭാസങ്ങൾ (യ്യാ)

വിധിയുടെ കയ്യിൽ കണ്ണികളറ്റൊരു മനുഷ്യ ചങ്ങല നമ്മൾ
മതിയിതു ജീവിതം അതു വെറും അധികാരത്തിൻ പൊങ്ങച്ചങ്ങൾ
പൊന്തന്മാടകൾ, പുകപുരകൾ, അപകടകാരി തീഷ്ണ മോഹങ്ങൾ
മോന്തിക്കുടിയതു മതിയാവോളം, മതിയാവില്ലതു കൊലചതിയുടെ ജാലവിദ്യകൾ
(ജാലവിദ്യകൾ.. ജാലവിദ്യകൾ.. യാ.. യാ.. യാ.. ഹിയ്.. ഹിയ്.. ഊ..)

തീപാറും നെഞ്ചിൽ നാം പോരാടും യുദ്ധത്തിൽ
കേമത്തിൽ ഞെളിയും അമ്പരചുമ്പികൾ അമ്പതിനായിരമെത്തി
കലികാലത്തിൽ ഈ കാപട്ട്യം, കാമത്തിൽ ഞെളിയും ആണത്വം
ആപത്തെന്നറിയു ചാപല്യം, സാമർഥ്യം അല്ലിതു ദാരിദ്രം, പിതൃശൂന്യത്വം (ഊ)
അല്ലെങ്കിലും ഞാനിതു പറയുമ്പൊ നിനക്കൊക്കെ തോന്നും ഞാൻ തോന്ന്യവാസി
അരുതരുതാത്തത്ത് ചെയ്തിട്ട് വിലപിക്കും നീയൊക്കെ സാമദ്രോഹി
പലനാളായ് പറയാനോങ്ങി, നിരപരാധിയെ ബലിയാടാക്കി
മനസാക്ഷിയെ വിറ്റുകാശാക്കി, മദ്യ മദിരാശി നദികളിലാറാടി
ഇനി നിന്റെ സമയമായി, അടിയറവെന്നത് പ്രഭലമായി
പ്രകൃതീ നീ ചെയ്തൊരു വികൃതീ
ഇതിനൊരു മറുപടി സ്പഷ്ടമായി (യാ)
ഞാൻ അസ്വസ്ഥനായി, ഞാനൊരു തൃണമത് വ്യക്തമായി
ഇനിയൊരു കാലമതു വന്നുചേരും അപമാന ഭാരം അവസാനമായി
(തിരുമാലിസം.. ഓക്കെ.. വൂ.. ട്രർർർ.. വു..)
(ബെയിസ് ഡ്രോപ്പിംഗ് ഏലിയൻ)

كلمات أغنية عشوائية

كلمات الأغاني الشهيرة

Loading...