kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

parimal shais - antharmugham كلمات الأغنية

Loading...

[chorus]
ഞാനെന്റെ വാക്കുകളെ ഒന്നൊന്നായി പുറംതള്ളാം
കേൾക്കുന്ന ചെവികളെ ഇഞ്ചിഞ്ചായി അരിഞ്ഞു തള്ളാം
അറിയൂ, ഇത് വ്യാപകമാം പ്രതിഭാസം
ഈ നാടും മാലോകരും എല്ലാവരും പ്രഹസനം
സന്ധ്യ മയങ്ങി, ചിന്തകളിൽ കുടുങ്ങി
അങ്കം തുടങ്ങി, അന്തർമുഖം ഒരുങ്ങി
അരങ്ങൊരുങ്ങി, ആഭരണം തിളങ്ങി
വിരുന്നൊരുക്കി വിഭവങ്ങൾ നിരത്തി

എന്റെ മനസ്ഥിതി എന്റെ മാത്രം വ്യവസ്ഥ
എന്റെ സുരക്ഷ , എന്റെ മാത്രം ചുമതല
വിടുവാ പറയുന്ന പന്നി കൂട്ടിൽ ഞാനോ കൂട്ടം തെറ്റി വന്നുചെന്ന ആട്ടിൻ തോല് ഇട്ട കടുവ
അവഗണന എനിക്കതു സ്ഥിരമാ
അവൻ അപരന, ഞാൻ എന്ത് പറയാനാ
വികട വികസനം, എല്ലാം വെറും പ്രഹസനം
സൗജന്യ ഉപദേശം, എല്ലാവര്ക്കും ദുരുദ്ദേശം
ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം
കാലഘട്ടം മാറുംതോറും നിറങ്ങൾ മാറുന്ന മുഖം
അരണ്ട വെളിച്ചം മതിച്ചു നശിച്ച ജനം
തിരിച്ചു പിടിച്ചു പിടിച്ചു പറിച്ചു കടിച്ചു കുടഞ്ഞു വളക്ക് ചിരിക്കുവാൻ സുഖം
കടലോളം കണ്ണീർ മാത്രം കണ്ടതും കേട്ടതും എല്ലാം മനസ്സിൽ ഭാരം കൂട്ടി
കാഴ്ചകൾ വരുമുട്ടി, ഞാനോ അടുത്തെത്തി ചുവടുകൾ പതറി
ലഹരികൾ വാരി വിതറി, ഇവിടെ ഞാനാണ് എനിക്ക് കുരുതി
ഇത് വരെ എഴുതിയ കഥകളെല്ലാം എനിക്ക് എതിരായി തിരിഞ്ഞു കൊത്തി
[chorus]
ഞാനെന്റെ വാക്കുകളെ ഒന്നൊന്നായി പുറംതള്ളാം
കേൾക്കുന്ന ചെവികളെ ഇഞ്ചിഞ്ചായി അരിഞ്ഞു തള്ളാം
അറിയൂ, ഇത് വ്യാപകമാം പ്രതിഭാസം
ഈ നാടും മാലോകരും എല്ലാവരും പ്രഹസനം
സന്ധ്യ മയങ്ങി, ചിന്തകളിൽ കുടുങ്ങി
അങ്കം തുടങ്ങി, അന്തർമുഖം ഒരുങ്ങി
അരങ്ങൊരുങ്ങി, ആഭരണം തിളങ്ങി
വിരുന്നൊരുക്കി വിഭവങ്ങൾ നിരത്തി

كلمات أغنية عشوائية

كلمات الأغاني الشهيرة

Loading...