kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

p. jayachandran - azhake كلمات أغنية

Loading...

അഴകേ കണ്മണിയെ അഴലിന് പൂവിതളെ
മനസ്സിന്റെ കിളിവാതില് അറിയാതെ തുറന്നൊരു
മഴവില് ചിറകുള്ള കവിതേ നീയെന്റെ

കസ്തൂരിമാന് കുരുന്ന് എന്റെ
കസ്തൂരിമാന് കുരുന്ന്
അഴകേ കണ്മണിയെ

മുകിലാണ് ഞാന് മൂകനൊമ്പരമുറങ്ങുന്ന കാര്വര്ണ്ണ മേഘം
വേഴാമ്പല് ഞാന് ദാഹിച്ചലയുമ്പോള്
മഴയായ് നീ നിറഞ്ഞു പെയ്തു
പുതിയ കിനാക്കള് പൊന്വളയണിഞ്ഞു
കാലം കതിരണിഞ്ഞു നമ്മള് നമ്മെ തിരിച്ചറിഞ്ഞു
നീയറിയാതിനിയില്ലൊരു നിമിഷം
നീയറിയാതിനിയില്ലൊരു സ്വപ്നം
നീയാണെല്ലാമെല്ലാം തോഴി

ഉയിരേ എന് ഉയിരേ കനിവിന് കണിമലരേ

പൂവാണ് നീ എന്നിലിതളിട്ടോരനുരാഗ നിറമുള്ള പൂവ്
തേനാണ് നീ എന്റെ നിനവിന്റെ ഇലക്കുമ്പിള്
നിറയുന്ന പൂംതേന്
പൂവിന്റെ കരളില് കാര്വണ്ടിനാറിയാത്ത
കാമുക മോഹങ്ങളുണ്ടോ ഇനിയും
പ്രണയ രഹസ്യമുണ്ടോ
ചുണ്ടില് ചുണ്ടില് മുട്ടിയുരുമ്മിയ
സ്നേഹക്കുരുവികള് പല്ലവി പാടി
ചുംബന മധുര പുലരി വിരിഞ്ഞു

അഴകേ കണ്മണിയെ അഴലിന് പൂവിതളെ
മനസ്സിന്റെ കിളിവാതില് അറിയാതെ തുറന്നൊരു
മഴവില് ചിറകുള്ള കവിതേ നീയെന്റെ
കസ്തൂരിമാന് കുരുന്ന് എന്റെ
കസ്തൂരിമാന് കുരുന്ന്
അഴകേ കണ്മണിയെ അഴലിൻ പൂവിതളെ.
ഉയിരെ… ഉയിരെ. എൻ ഉയിരെ… എൻ ഉയിരെ…

كلمات أغنية عشوائية

كلمات الأغنية الشائعة حالياً

Loading...