kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

k. j. yesudas - ilakozhiyum sisirathil كلمات الأغنية

Loading...

ഇല കൊഴിയും ശിശിരത്തില് ചെറുകിളികള് വരവായി
മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം
ഓര്മ്മകള് മാത്രം ഓര്മ്മകള് മാത്രം
ഇല കൊഴിയും ശിശിരത്തില് ചെറുകിളികള് വരവായി
മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടി

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളി ഈ നെഞ്ചില് പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള് വിരിയാറായ്
അവളതിനായ് ആ കൂട്ടില് തപസ്സിരുന്നു
എരിഞ്ഞു പോയി രാപ്പാടി പെണ്ണിന് കനവുകളും
ആ കാട്ടു തീയില്

ഇല കൊഴിയും ശിശിരത്തില് ചെറുകിളികള് വരവായി
മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടി

പ്രേമത്തിന് മധുരിമയും
വിരഹത്തിന് കണ്ണീരും
രാപ്പാടി രാവുകളില് തേങ്ങിയോ നീ
വര്ഷങ്ങള് പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്മ്മകളില്
മറക്കുവാനാകുമോ ആ ദിവ്യ രാഗം
ആദ്യാനുരാഗം ജന്മങ്ങളില്

ഇല കൊഴിയും ശിശിരത്തില് ചെറുകിളികള് വരവായി
മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം
ഓര്മ്മകള് മാത്രം ഓര്മ്മകള് മാത്രം
ഇല കൊഴിയും ശിശിരത്തില് ചെറുകിളികള് വരവായി
മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടി

كلمات أغنية عشوائية

كلمات الأغاني الشهيرة

Loading...