kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

efy music - kannaadi كلمات أغنية

Loading...

[chorus]
എന്തിനോ ജീവിച്ചു തീരുന്നു
അറിയാതെ ഞാൻ
ഏകനായ് വേറിട്ട് പോകുന്നു
എന്തോ ഏതോ

[verse 1]
എന്തുപറ്റി? എന്തുപറ്റി കൂട്ടുകാരാ?
ജീവിതം മടുത്തുപോയോ, പറയൂ പാട്ടുകാരാ?
തോന്നിവാസം പൂണ്ടു വിളയാടും നാട്ടിലല്ലേ
ജീവിക്കാൻ വലിയ പാട് തന്നെ അറിയില്ലേ നാട്ടുകാരാ
ആർപ്പുവിളികൾ ഒരു കാലം വരെ നിൽക്കുമെങ്ങും
ആർത്തുവിളിച്ചവർ കൂടെ നിക്കാതെവുമെന്നാ
ഒഴിഞ്ഞുമാറല്ലേ വാശിയോടെ പോരാട്
വെള്ളത്തിലിരുന്നു മുങ്ങിപ്പോവാതെ കരക്ക് പിടിച്ചു കേറുവാൻ നോക്ക്

പോണ ഇടം തള്ളിനീക്കുവാനോ കരങ്ങൾ ഉയരും പുറമേ
വെട്ടിമാറ്റു കാലം വിധിക്കും അതിനെ പതുക്കെ പതിയെ
ഉയരത്തിലേക്ക് നോക്കി നീ ഒരിക്കലെത്തും
വന്ന വഴി മറക്കരുതേ സംശയം തിരിച്ചുപോകുമ്പോൾ [നന്നാക്കണ്ടതിനെ]

പുഞ്ചിരിക്കു ഇപ്പോ ചടച്ചുകൊണ്ടിരിക്കരുതേ
ഈ സമയം കടന്നുപോകും അതു മറക്കരുതേ
മനം പാളരുതേ മനസ്സിലിടം കൊടുക്കരുതേ
ഇടം [കൊടുത്ത അവൻ നിന്നെ കരയിച്ചു വിടുമെന്നിരിക്കെ] നടന്നിട്ടില്ലേ
[chorus]
എന്തിനോ ജീവിച്ചു തീരുന്നു
അറിയാതെ ഞാൻ
ഏകനായ് വേറിട്ട് പോകുന്നു
എന്തോ ഏതോ

[verse 2]
എന്തു ചെയ്യാൻ
നിനക്ക് മനസ്സിലാകുന്നില്ല
മനസ്സിലാക്കാൻ കഴിയുന്നില്ല
എനിക്ക് നീയെന്ന് മനസ്സിലാക്കി
ഇരുട്ടിലാക്കി വെച്ചതിന് വെളിച്ചം പതിയെ പുറത്തെടുക്ക്
നിൻ്റെ കൂടെ ഞാനുമുണ്ട് നീയതൊന്നു കേൾക്ക്
വേദന തരുന്ന വാക്ക് നിറച്ചുവെച്ച് ചാക്ക്
നെഞ്ചിലാക്കി വെച്ചതാർക്ക്
എഴുതിവെച്ചു നീയതൊന്നു കേൾക്ക്
എന്തിനോ ജനിച്ചു വന്നതല്ല
ഉന്നം നോക്കി വെക്ക്
പിഴച്ചിടുന്നതെന്തും കഴിഞ്ഞിട്ടില്ല തിരിച്ചുപിടിച്ചിടാം നമുക്ക്

വെറുപ്പ് തന്നെ ശത്രുവാക്കി കളയും നിന്നെ
സ്നേഹിക്കാനോ മടിക്കരുത്
നിൻ്റെ വെറുപ്പ് തന്നെ കൊടുത്തു നടക്കരുത്
പെട്ടുപോയതല്ല നിനക്ക് ദൗത്യമുണ്ട് ഇവിടെ
നിൻ്റെ ലക്ഷ്യബോധം ഉള്ളിലോർത്ത് പുറമേ നടത്ത്
വിരിഞ്ഞ അക്ഷരങ്ങൾ കൂട്ടിവെച്ച് ഉള്ളിലുള്ളതോർത്ത് വെക്ക്
നാക്കിലെങ്ങും ആടി നൃത്തം വെച്ചിടുന്നതൊക്കെ കേൾക്ക്
മണ്ണിലുള്ളതെന്നെ നമ്മളെന്നും ഒന്നുതന്നെ ഞാനും നീയും
നെഞ്ചിനുള്ളിലുള്ളതെൻ്റെ മുന്നിൽ നിന്ന് നീ തെളക്കെ
[outro]
കണ്ണാടി വെളിച്ചത്തിലാ
കണ്ണാടിക്കു മുന്നിലാ
നീ നിന്‍റെ കഥ കണ്ടതാ
നിന്‍റെ പൊന്ന് മാത്രം കണ്ടതാ

പ്രപഞ്ചം നിന്‍റെ ഉള്ളിലാ
പരീക്ഷണാ നിന്‍റെ മുന്നിലാ
നീ നിന്നെ തന്നെ കണ്ടതാ
നിന്‍റെ പൊന്ന് മാത്രം കണ്ടതാ

كلمات أغنية عشوائية

كلمات الأغنية الشائعة حالياً

Loading...