kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

efy music - dhaaham كلمات أغنية

Loading...

ദാഹം, ദാഹം
ദാഹം, ദാഹം

ദാഹം മുഴുത്ത ദാഹം _ ഈ കൊച്ചു ശരീരത്തിൽ
ദാഹം മുഴുത്ത ദാഹം _ എൻ തൊണ്ടക്കദരത്തിൽ
ദാഹം മുഴുത്ത ദാഹം _ വരണ്ട നെഞ്ചകത്തിൽ
ദാഹം അകറ്റാൻ വേണ്ടി ചാടി പൊട്ട കിണറ്റിൽ

പറയാതിരുന്നാലും കൂടും
പലതായി പല നേരം ഓടും
മലയോരം കോടയിൽ മൂടും
കൊടുങ്കാറ്റിലെ കഥ ഞാൻ പാടും

ജീവിതം പൊളിഞ്ഞിട്ടൊരു പാലം
അതിൻ മുകളിൽ തേഞ്ഞൊരു പാദം
ഈ നെഞ്ചിലെ പൂവിനു നുകരാൻ നീയും വണ്ടിനെ പോലെ അലയാൻ സമയം തിരയാം
തിരി കത്തിയവൾ ഇനി പടരാം
പടരുന്ന ഈ ചൂടിനു ചുംബനം നൽകാം
ജീവിതം വിട്ടുകൊടുത്തൊരു വരദാനം
നന്നായി വന്നെന്തിനു തിന്മ
എല്ലാം നിനക്കുള്ളൊരു ഹരമാ
ഒടുവിൽ നിൻ്റെ ചിറകറ്റിയവൾ നിറവേറ്റി കടമ്പ

ചതിയല്ലിത് ജീവിതമാ
അതിലാണീ നീചന_വഞ്ചന നീ തന്നയാ
അതിലാകണം വേദനയാ
പ്രണയത്തിനു വേണ്ടത് ഭാവനയാ
ഏകാന്തത വർണ്ണതയാ
ദൈവത്തിനു വേണ്ടത് സൂചനയാ
വേദന നിനകേകിയതാ
പ്രണയത്തിനു വേണ്ടത് വേദനയാ

[bridge]
ഞാൻ നീറി നീറി നീറി നീറി നീങ്ങി നീങ്ങി തോണി കേറി
തുഴഞ്ഞെങ്ങ് മിഴുകരഞ്ഞു ഞാൻ കര തേടി (തേടി)
മേനി മേനി മുഴുവനും വെള്ളം കേറി കൂടി (വെള്ളം കേറി കൂടി)
ദാഹം മാറ്റാതെ ഞാനും തേങ്ങി

[verse]
കൂടെ നീ കൂടുകില്ലേ
മനം അടുത്തതല്ലേ
ചതിച്ച പോലെയല്ലേ
ദൈവമേ നീ തന്നെ
എനിക്കുവേണ്ടതല്ലേ
അകറ്റി വിട്ടതെന്തേ
എന്തിനീ വേദനകൾ
എന്നെ നീ നോവിക്കല്ലേ

ദാഹം അകറ്റാനായി മടിച്ച് മടിച്ച് കുടിച്ചൊരു കള്ളാ
സ്വയം നശിക്കാനായി നീ എന്നെ ഭൂമിയിലിട്ടത് വെറുതാ
ഓർമ്മകൾ മായാതായി മറക്കാനൊരുപാടുണ്ട് കോർക്കണതെന്താ
നിന്നെ മറന്നതായി എന്നാലും ഓർത്ത് ഞാൻ ചോദിച്ച ചോദ്യങ്ങൾ
നശിപ്പിച്ച് നശിച്ച് ഉദിച്ച് കുതിച്ച് മതിപ്പില് മോന്തിയ തീജലമാ
മധുരിച്ച് കയ്ച്ച് കഴിച്ച് ചിരിച്ച് ഇറക്കി കുടിച്ചൊരു നീർജ്ജലമാ
തണുപ്പിച്ച് ഇളക്കി മനസ്സ് കരുത്ത് പകർത്തി കറുത്തൊരു ജീവിതമാ
ഇനി ഇല്ലൊരു ജീവിതം ജീവിച്ചു തീരണം മുന്നിൽ _ പാഴ്ജന്മം

മരണം അതിനിടയിൽ ജീവിതമെന്നാൽ ജീവിതം അടുത്തു ഞാനിന്നെവിടെ മറയും
കഥകൾ പലതിലെൻ്റെ അടികൾ പതറും
കഥ തകരും അതിനു മുന്നേ എവിടെ മറയും
പകലിൻ ഇരവിലെൻ്റെ കനവും കലയകലെ [] ഞാനെവിടെ മറയും
ചെയ്യലും തിന്മയും എന്നാൽ മരിച്ച മണ്ണിലാ, ഇന്ന് മരിച്ച നരകം ഞാനിന്നെവിടെ മറയും

كلمات أغنية عشوائية

كلمات الأغنية الشائعة حالياً

Loading...