kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

derby tomhills - local gang كلمات الأغنية

Loading...

നിനക്ക് എൻറെ സ്വാഗതം
ഇത് ലോക്കൽ ഗ്യാങ്ങിന്റെ താവളം
കൊമ്പു വിളി കാഹളം
ഇത് പോർക്കളം നാക്കാണായുധം

ചെണ്ടമേല് കോലു വീണ താണ്ഡവം
തലമണ്ട വരെ നിറയുന്ന അമേദ്യം
വെറും കളിയല്ല അശ്വമേധം
പ്രതിവിധി ഇല്ല പക്ഷാഭേദം

കഥ പലത് അങ്ങാട്ട് മെനഞ്ഞെടുത്ത്
ചില ചരടുകൾ വലിച്ചെടുത്ത്
അടവുകൾ അത് മുളപ്പിച്ചെടുത്ത്
പിന്നെ വിത്തെറിഞ്ഞ്
ഇപ്പൊ കാണുന്നത് വിളവെടുപ്പ്

നമ്മുടെ നാട്ടിലെ നമ്മൾ സീനാ
നാടൻ വാറ്റ് അത് mixing with soda
ഒരെണ്ണം പൂശിയാൽ നമ്മൾ മൊട
രണ്ടെണ്ണം കേറ്റിയാൽ നമ്മള് ഗോഡാ

ലോക്കൽ ഗ്യാങ്

ലോക്കൽ

അല്‍_ ലോക്കൽ ലോക്കൽ ലോക്കൽ (4)
ലോക്കൽ ഗ്യാങ് ലോക്കൽ ഗ്യാങ്
നമ്മൾ ജില്ലാ വേറെ ക്ലാൻ
നിങ്ങൾ എതിരെ വന്നാൽ
നുമ്മ കാട്ടും ഗ്യാങ്സായ്

ലോക്കൽ ഗ്യാങ് ലോക്കൽ ഗ്യാങ്
there is no going back
മൊട കണ്ടാൽ എടപെടും
ഇത് തല്ലിപ്പൊളി ഗ്യാങ്

ലോക്കൽ ഗ്യാങ്..

അല്‍_ ലോക്കൽ ലോക്കൽ ലോക്കൽ (4)

അറിയൂ നിൻറെ ചോര കുടിക്കാനായി
കാത്തിരിക്കുന്നു കുറേയെണ്ണം
അധികാരം തലയ്ക്കു പിടിച്ചവർ
കാട്ടിക്കൂട്ടുന്നു കോപ്രായം അ..
അഭിമാനം കാൽച്ചുവട്ടിൽ വെച്ചാൽ
തിരിച്ചു നൽകും പ്രതിഫലം അത്
പല നാളായി നിന്നെ ഊറ്റി
പിഴിഞ്ഞെടുത്തതിൻറെ വെറും ഔദാര്യം

ആ കളി ഇവിടെ വെകൂല്ല
ലോക്ക് അല്ല പക്ഷേ നിന്നെ വോക്കാണെടാ
കണ്ണൻ തിരിവ് കാണിച്ചാൽ നിൻറെ കാര്യം പോക്കാണെടാ
നിനക്കറിയാലോടാ ഇവിടം കട്ട ലോക്കാണ് അളിയാ
ഈ കേൾക്കുന്ന നാടിൻറെ രോദനം
എന്നെങ്കിലും ഒക്കെ കിട്ടുമോ മോചനം
ബാലറ്റ് പെട്ടിയിൽ വീണങ്ങു കൊടുത്താൽ
തീർന്നല്ലോ ജീവിതം

ഇതിനില്ല ഒരു പ്രതിവിധി
ചതി കുഴിയിൽ വീഴും നിരവധി പേർ പ്രതിദിനം
അവർക്ക് അത് മതി
ചിലർക്കത് പണം
എതിർക്കാൻ നോക്കിയാൽ ഇവിടൊരു വധശ്രമം
ഇതിലൊക്കെ കിടുങ്ങുമ്പോൾ മന_സുഖം
അങ്കലാപ്പിൽ കഴിയുന്നു പൊതു_ജനം
ഇവിടെയുണ്ട് ഡെമോക്രാസി _ പണക്കാരന് മാത്രം
നമ്മളെല്ലാം ദരിദ്രവാസി

ലോക്കൽ ഗ്യാങ് ലോക്കൽ ഗ്യാങ്
നമ്മൾ ജില്ലാ വേറെ ക്ലാൻ
നിങ്ങൾ എതിരെ വന്നാൽ
നുമ്മ കാട്ടും ഗ്യാങ്സായ്

ലോക്കൽ ഗ്യാങ് ലോക്കൽ ഗ്യാങ്
there is no going back
മൊട കണ്ടാൽ എടപെടും
ഇത് തല്ലിപ്പൊളി ഗ്യാങ്

ലോക്കൽ ഗ്യാങ്..
അല്‍_ ലോക്കൽ ലോക്കൽ ലോക്കൽ (4)

ലോക്കൽ (4)

كلمات أغنية عشوائية

كلمات الأغاني الشهيرة

Loading...