kalimah.top
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

athira murali - ida nenju كلمات أغنية

Loading...

ഇട നെഞ്ചു തേങ്ങിയോ മിഴി നിറഞ്ഞുവോ
വിട ചൊല്ലാതേകയായ് പോകുവതെന്തേ
കളിചിരി വാക്കുകള് പോയകലെ

ആ മുഖ കാന്തിയും മറയുകയോ
വരുമോ ഇനിയും നീയെന്
പനിമതിയേ
തരുമോ മധുരം നിറയും സുഖ നിമിഷം
നിന്നോര്മയില് ഞാന് അലിയുന്നു ജീവരാഗമായി
ഇട നെഞ്ചു തേങ്ങിയോ മിഴി നിറഞ്ഞുവോ
വിട ചൊല്ലാതേകയായ് പോകുവതെന്തേ
മുറ്റത്ത് നില്ക്കുന്ന കുടമുല്ല പൂവേ
വേര്പാടിന് നൊമ്പരം നീയറിഞ്ഞോ
ഉമ്മറക്കോലായില് നീ വെച്ച നിറസന്ധ്യ
ദീപവും എരിഞ്ഞഞൊടുകയായി
ഒന്നിങ്ങു വന്നു ചാരത്തണഞ്ഞു
നെഞ്ചില് തൊട്ടു തഴുകൂ
കണ്ണീര്പ്പൂവിന് കണ്ണീരൊപ്പി
തഴുകിയോരിളം കാറ്റെ
രാക്കിളി പാട്ടും നിലച്ചു പോയ്
കദനം മുഴുകും കഥ പോലെ
ഈ മണ്ണാങ്കട്ടയും കരിയിലയും
ഇട നെഞ്ചു തേങ്ങിയോ മിഴി നിറഞ്ഞുവോ
വിട ചൊല്ലാതേകയായ് പോകുവതെന്തേ
ഒറ്റയ്ക്കു നീങ്ങുന്ന കരിനീല മേഘമേ
കുടനീർത്തി തണലേകു പ്രിയതമയ്ക്കായ്
പദനിസ്വനത്തിന്റെ തളത്തിലുണർന്നൊരാ
പൂക്കളെ വിടചൊല്ലാൻ ഒരുങ്ങുകയോ
ഒന്നിങ്ങു വന്നു കൂടെ നടന്നു സ്വാന്ത്വനം അല്പം തരുമോ
വേദനയേറും വേർപാടിന്റെ നൊമ്പരം കാവ്യം പോലെ
മിഴി തുടയ്ക്കൂ പോന്നോമനെ
അകമേ എരിയും നമ്മളെന്നും
മണ്ണാങ്കട്ടയും കരിയിലയും
ഇട നെഞ്ചു തേങ്ങിയോ മിഴി നിറഞ്ഞുവോ
വിട ചൊല്ലാതേകയായ് പോകുവതെന്തേ

كلمات أغنية عشوائية

كلمات الأغنية الشائعة حالياً

Loading...